പുതുവത്സരം പ്രമാണിച്ച് കൊച്ചി മെട്രോയിൽ 50 ശതമാനം കിഴിവ്.സർവീസ് സമയവും നീട്ടി. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതുവത്സരത്തെ വരവേൽക്കാൻ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാർക്കായി മെട്രോ സർവീസ് നീട്ടിയിരിക്കുകയാണ്. 2023 ജനുവരി ഒന്നിന് അർദ്ധരാത്രി 1:00 മണി വരെ മെട്രോ സർവീസ് ഉണ്ടാകും.
