ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിൽ ഒരേസമയം സമാന്തരമായി വോട്ടെണ്ണുന്നതിനാണ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്.
രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. ആദ്യം തപാൽ വോട്ടാണ് എണ്ണുന്നത്. ജില്ലാ പഞ്ചായത്തുകളിലെ തപാൽ വോട്ടുകളെണ്ണാൻ വരണാധികാരിയായ കളക്ടറുടെ ചേംബറിനു സമീപം പ്രത്യേക വോട്ടെണ്ണൽ കേന്ദ്രം ക്രമീകരിക്കും.
ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെ തപാല് വോട്ടുകൾ ബന്ധപ്പെട്ട വരണാധികാരികൾക്കു മുന്നിലാണ് എണ്ണുക. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തപാൽ വോട്ട് എണ്ണുന്നതില് കാലതാമസം വരാതിരിക്കാൻ കളക്ടറുടെ നേതൃത്വത്തിൽ എണ്ണും.
258 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.













































































