ലാൻഡറിന്റെയും റോവറിന്റെയും സ്ലീപ് മോഡ് മാറ്റുന്നത് ഇസ്റ്രോ ഒരു ദിവസത്തേക്ക് കൂടി നീട്ടി.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാരം എത്തിയിട്ടുണ്ട്. എന്നാൽ ചന്ദ്രയാൻ പേടകത്തെ ഉണർത്താനുള്ള താപനില കൈവന്നിട്ടില്ല.
ഇതിനാലാണ് നടപടികൾ നീട്ടിയതെന്ന് ഐഎസ്ആര്‍ഒ വിശദീകരിക്കുന്നു..
സോളർ പാനലുകളിൽ സൂര്യ പ്രകാശം പതിക്കുകയും മറ്റു പേ ലോഡുകൾ പ്രവർത്തന സജ്ജമാകാൻ വേണ്ട താപനിലകൈവരിക്കുകയുംചെയ്യുന്നതോടെ റോവറിനെ ഉണർത്തൽ ഉണ്ടാകും എന്നായിരുന്നുനേരെത്ത അറിയിച്ചിരുന്നത്
എന്നാൽ ചില പ്രത്യേക കാരണങ്ങളാൽ നടപടികൾനാളേക്ക്മാറ്റിയിരിക്കുകയാണന്ന് അഹമ്മദാബാദിലെ സ്പേസ് അപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് ദേശായി വാർത്ത ഏജൻസിയോട് സ്ഥിരീകരിച്ചു.
ചന്ദ്രയാനിൽ നിന്നുള്ള സിഗ്നലുകൾക്കു വേണ്ടത്ര ശക്തി ഇല്ലാത്തതിനാൽ സ്ലീപ് മോഡിൽ നിന്ന് മറ്റാനുള്ള ശ്രമങ്ങൾ പൂർണമായി വിജയിച്ചേക്കില്ലെന്നു സമൂഹ മാധ്യമമായ എക്സിൽ പ്രചരണം നടക്കുന്നതിനിടെയാണ് ഔദ്യോഗിക അറിയിപ്പ്.















































































