കോട്ടയം:സിനിമ സീരിയൽ മേഖലയിലെ തൊഴിലാളികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷന്റെ(AITUC) കോട്ടയം ജില്ലാ കമ്മിറ്റി രൂപീകരണവും മെമ്പർഷിപ്പ് ക്യാമ്പയ്നും നടത്തി.SIFAയുടെ സംസ്ഥാന കമ്മിറ്റി അംഗം ബിനു കരുണാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം AITUC ജില്ലാ സെക്രട്ടറി അഡ്വ :K.V സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.SIFAയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ കൊല്ലം, കോട്ടയം അബു.രമേശ് കൃഷ്ണ, അഭിലാഷ് T മഹേഷ് . V .Mദിവ്യ M സോന, സീമ Rആശാ പത്മകുമാർ, എന്നിവർ പ്രസംഗിച്ചു.