സംസ്ഥാന സർക്കാർ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡിയുടെ പേര് 'മിന്നല്‍ മാജിക്'. പാലക്കാട് മലബാർ ഡിസ്റ്ററിയില്‍ ഉത്പാദിപ്പിക്കുന്ന ബ്രാൻഡി അരലിറ്ററിന് 400 രൂപയാണ് വില.
ബ്രാൻഡിയുടെ പേരും വിലയും എന്താകുമെന്ന കാര്യത്തില്‍ സസ്പെൻസ് തുടരുന്നതിനിടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. മുൻപ് മലബാർ മിസ്റ്ററി എന്ന പേരായിരുന്നു പുറത്തുവന്നത്.
പാലക്കാട് നടക്കുന്ന നിർമാണോദ്ഘാടന ചടങ്ങില്‍ എക്സൈസ് മന്ത്രി എംപി രാജേഷ് പേര് പ്രഖ്യാപിക്കും. 13,500 കെയ്സ് മദ്യമാണ് ഓരോ ദിവസവും ഉത്പാദിപ്പിക്കുക. തുടക്കത്തില്‍ അരലിറ്റർ കുപ്പികളിലാണ് ഉത്പാദനം നടക്കുന്നത്. പിന്നീട് ഒരു ലിറ്ററിലേക്ക് മാറും. ഒരു മാസത്തിനകം മിന്നല്‍ മാജിക് സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകളില്‍ എത്തും.














































































