പിണറായി വിജയൻ പത്ത് കൊല്ലം ഭരിച്ചു. മാധ്യമങ്ങൾ ഇതുപോലെ വേട്ടയാടിയ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. എല്ലാം കുറ്റങ്ങൾ മാത്രമാണ് പറഞ്ഞത്. അദ്ദേഹത്തെ ഈ പരുവത്തിൽ ആക്കിയത് മാധ്യമങ്ങളാണ്. ഒരുപാട് നല്ല കാര്യങ്ങൾ പിണറായി ചെയ്‌തു. പലതും അറിയിക്കാൻ മാധ്യമങ്ങൾ തയ്യാറായില്ല', വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
മുഖ്യമന്ത്രി ആരെന്ന് അറിയാൻ കാത്തിരിക്കാമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പറഞ്ഞു. വേവോളം കാത്തിരുന്നുവെന്നും ഇനി ആറോളം കാത്തിരിക്കാമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇന്നോ നാളെയോ പ്രഖ്യാപനം വരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാം കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അത് പറയാൻ താൻ ആളല്ലെന്നും അദ്ദേഹം പറഞ്ഞു. 'ആരായാലും അവർ പ്രഖ്യാപിക്കുന്നത് നമ്മൾ സ്വീകരിക്കണമല്ലോ. പ്രതിപക്ഷ നേതാവ് ആരായാലും കുഴപ്പമില്ല. പിണറായി വരുന്നതിൽ ഒരു കുഴപ്പവും ഇല്ല.
ഇടതുപക്ഷം തരിപ്പണമായെന്നും അത് അംഗീകരിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നല്ല ഭരണം കാഴ്ചവെക്കാൻ യുഡിഎഫിന് സാധിക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശൻ ആശംസിച്ചു. സിപിഐഎം നേതാവ് എ എം ആരിഫിനെതിരെയും വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ചാടാൻ തയ്യാറായി നിൽക്കുന്ന ആളാണ് ആരിഫെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 'തെരഞ്ഞെടുപ്പ് സമയത്ത് എപ്പോഴും എൻ്റെ സഹായം തേടി വന്ന ആളാണ്. എംപി ആയി ജയിച്ചപ്പോൾ തന്നെ തള്ളി പറഞ്ഞവൻ ആണ് ആരിഫ്. ആരിഫിന് ലീഗിന്റെ മനസാണ്.
ചാടാതിരിക്കാൻ വേണ്ടിയാണ് ആരിഫിന് സിപിഐഎം സീറ്റ് കൊടുക്കുന്നത്', വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തന്നെയും സമുദായത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.സിപിഐഎം സെക്രട്ടറിയേറ്റിൽ തനിക്കെതിരെ ചർച്ച വന്നിട്ടില്ല. സിപിഐ യോഗത്തിലും തനിക്കെതിരെ ആരും ഒന്നും പറഞ്ഞിട്ടില്ല. തോൽവിയുടെ കാരണം താനാണെന്ന് ആക്കി മാറ്റാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.









































































