ലക്ഷ്മി ടിമ്പർ കമ്പനിയിലാണ് തീപിടുത്തം. ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.
5 യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. രാവിലെ ആറരയോടെയാണ് സംഭവം.
പ്ലൈവുഡ് നിർമാണ യൂണിറ്റിലാണ് തീ പടർന്നത്. ബിനാനിപുരം പോലീസിൻ്റെ നേതൃത്വത്തിൽ ഫയർഫോഴ്സിനെ വിളിച്ചു വരുത്തുകയായിരുന്നു.
പ്ലൈവുഡ് സൂക്ഷിച്ച ഗോഡൗണിലാണ് തീ കണ്ടത്. മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു.
വർഷങ്ങളായി മര ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനിയാണിത്.














































































