കോട്ടയം: എംജി സര്‍വകലാശാല ആസ്ഥാനത്തേക്കുള്ള മാര്‍ച്ചിനിടയില്‍ എസ്ഐ അസഭ്യവര്‍ഷം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു. പരാതി നൽകി. ഗാന്ധിനഗര്‍ എസ്ഐ സുധി കെ. സത്യപാലനെതിരെ ഡിജിപിക്കും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കുമാണ് കെ.എസ്.യു. പരാതി നല്‍കിയത്.
പ്രവര്‍ത്തകരുമായുള്ള വാക്കുതര്‍ക്കത്തിനിടെ എസ്ഐ തുടര്‍ച്ചയായി അസഭ്യം പറഞ്ഞുവെന്നാണ് പരാതി. എസ്ഐ അസഭ്യം പറയുന്നതിൻ്റെയും പ്രവർത്തകർ അത് ചോദ്യം ചെയ്യുന്നതിൻ്റെയും ദ്യശ്യങ്ങൾ പ്രചാരത്തിലുണ്ട്. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതു കണ്ട് മറ്റ് പോലീസുകാർ എസ്ഐ അനുനയിപ്പിച്ച് സെക്യൂരിറ്റി റൂമിലേയ്ക്ക് മാറ്റുകയായിരുന്നു. സെക്യൂരിറ്റി റൂമിൽ നിന്നും എസ്ഐ ആക്രോശിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.