ഇലന്തൂർ നരബലി കേസ് ലൈലയുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഇലന്തൂർ നരബലി കേസിലെ മൂന്നാം പ്രതിയായ ലൈലയുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തില്ലെന്നാണ് ലൈലയുടെ വാദം. പ്രതിക്ക് ജാമ്യം നൽകരുതെന്നും സമൂഹത്തെ ഞെട്ടിച്ച കൊലപാതകങ്ങളാണ് ഇലന്തൂരിലേതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മാത്രവുമല്ല ലൈലയ്ക്ക് കൊലപാതകത്തിൽ സജീവ പങ്കാളിത്തം ഉണ്ട്. പ്രതിക്കെതിരെ നിരവധി ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്നും സർക്കാർ വാദിച്ചിരുന്നു. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ലൈലയുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
