പുത്തൂർ സുവോളജിക്കൽ പാർക്ക് സന്ദർശനത്തിനിടെയാണ് മന്ത്രിക്ക് വീണ് പരിക്കേറ്റത്.
ചവിട്ടുപടി ഇറങ്ങുന്നതിനിടെ കാൽ തെറ്റി വീഴുകയായിരുന്നു.
ഉടനെ തന്നെ മന്ത്രിയെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചു. ആരോഗ്യ നില തൃപ്തികരമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.