കേരളത്തിലെ നഗരസഭകളില്‍ അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. കോട്ടയം നഗരസഭ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് മറ്റ് നഗരസഭകളിലും അന്വേഷണം നടത്തുന്നത്.
പരിശോധനയ്ക്കായി പ്രത്യേക അഡ്മിറ്റ് ടീമിനെ തദ്ദേശ വകുപ്പ് ഡയറക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോട്ടയം നഗരസഭയില്‍ 211 കോടി കാണാതായതിനെ തുടര്‍ന്നാണ് പരിശോധന വ്യാപിപ്പിക്കുന്നത്.
സമാനമായ തട്ടിപ്പ് മറ്റ് നഗരസഭകളില്‍ ഉണ്ടോയെന്ന് അന്വേഷിക്കും. എ ക്ലാസ് നഗരസഭകളില്‍ ഒരു മാസത്തിനകം പരിശോധന നടത്താനാണ് തീരുമാനം.
കോട്ടയം നഗരസഭയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 211 കോടിയുടെ കുറവ് കണ്ടെത്തിയിരുന്നു. തനത് ഫണ്ടിനത്തില്‍ വിവിധ ബാങ്കുകളില്‍ നിക്ഷേപിക്കേണ്ട തുകയാണ് കാണാതായത്. ചെക്ക് മുഖേന വരവ് കാണിച്ച തുക അക്കൗണ്ടില്‍ ലഭിച്ചില്ല.
വിവിധ ബാങ്ക് അക്കൗണ്ടുകളിലെ 2023ലെ ഒമ്പതാം മാസം റീകണ്‍സിലിയേഷന്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും വര്‍ഷങ്ങളായി ചെക്ക് മുഖേന വരവ് രേഖപ്പെടുത്തിയ പണം അക്കൗണ്ടില്‍ ലഭിച്ചില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്.