ഇന്ന് 14 ലക്ഷം ഡോസ് വിതരണം ചെയ്തതോടെയാണ് രാജ്യം ചരിത്രമെഴുതിയത്.
ഇതോടെ ചൈനയ്ക്ക് പിന്നാലെ 100 കോടി വാക്സിനേഷന് നല്കുന്ന രാജ്യമായി ഇന്ത്യ മാറി.
കേവലം 9 മാസം കൊണ്ടാണ് ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയത്.
കഴിഞ്ഞ 24 മണിക്കൂറിൽ 18,454 പുതിയ കേസുകൾ.
രോഗമുക്തി നിരക്ക് 98.15%; 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 17,561 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,34,95,808 ആയി.
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.52%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,78,831 പേർ.
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.34%); കഴിഞ്ഞ 118 ദിവസമായി 3 ശതമാനത്തിൽ താഴെ.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.48%); കഴിഞ്ഞ 52 ദിവസമായി 3 ശതമാനത്തിൽ താഴെ.
ആകെ നടത്തിയത് 59.57 കോടി പരിശോധനകള്‍.