പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.
അടൂരിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് രോഗിയുമായി വരികയായിരുന്നു ആംബുലൻസ്.
ഈ സമയം സി എം എസ് കോളജിന് സമീപത്തെ റോഡിൽ വച്ച് എതിർ ദിശയിൽ നിന്നും എത്തിയ വാഹനം കണ്ട് ആംബുലൻസ് വെട്ടിച്ച് മാറ്റുകയായിരുന്നു. ഈ സമയം നിയന്ത്രണം നഷ്ടമായ ആംബുലൻസ് ട്രാൻസ്ഫോമറിൽ ഇടിച്ച് കയറുകയായിരുന്നു എന്ന് ഡ്രൈവർ പറഞ്ഞു.
അപകടത്തിൽ ആർക്കും പരിക്കേറ്റില്ല