കേരളത്തിലെ നാളികേര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിൻറെ ഈ നിയോഗം ഉപകാരപ്പെടും.
കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലാണ് നാളികേര വികസന ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. നാളികേരത്തിന്റെയും നാളികേര ഉല്‍പ്പന്നങ്ങളുടെയും വികസനത്തിനായി പ്രവര്‍ത്തിക്കുകയാണ് ബോര്‍ഡ് ചെയ്യുന്നത് . നാളികേര ഉത്പാദനവും നാളികേര ഉല്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് നാളികേര വികസന ബോര്‍ഡിന്റെ ലക്ഷ്യം. കേരളത്തില്‍ ആലുവയ്ക്കടുത്ത് വാഴക്കുളത്ത് ബോര്‍ഡ് സാങ്കേതിക വികസന കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.