വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 200 സീറ്റ് മറികടക്കില്ലെന്ന് ശിവസേന.
രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിക്കും. പക്ഷേ ബിജെപിയും എന്‍ഡിഎയും 200 സീറ്റ് മറികടക്കില്ലെന്ന് ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്താന്‍ ഏജന്‍സി ഭീകരവാദം ഉപയോഗിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
'ബിജെപിക്ക് ഇത്തവണ 400 മറികടക്കാനാകില്ല. 200 സീറ്റില്‍ കൂടുതല്‍ പോലും നേടാന്‍ അവര്‍ക്ക് കഴിയില്ല. പ്രധാനമന്ത്രി മോദി രണ്ടിടത്ത് മത്സരിക്കും. അദ്ദേഹം വിജയിക്കും.
പക്ഷേ 2024 ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി വിജയിക്കില്ല. പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്താന്‍ ഏജന്‍സികളെ ഉപയോഗിക്കുന്നു.
ഏജന്‍സികളെ ഉപയോഗിച്ച് ഹേമന്ത് സോറന്‍, ലാലു പ്രസാദ് യാദവ്, ഞങ്ങളുടെ പാര്‍ട്ടിയിലെ രവീന്ദ്ര വൈകര്‍, മുന്‍ മേയര്‍ കിഷോരി പെഡ്‌നേക്കര്‍, എന്റെ സഹോദരന്‍ സന്ദീപ് റാവത്ത് എന്നിവരെയെല്ലാം ഭയപ്പെടുത്തുകയാണ്. ഒരു ഏജന്‍സിയെയും ഞങ്ങള്‍ ഭയപ്പെടുന്നില്ല,' സഞ്ജയ് റാവത്ത് പറഞ്ഞു.















































































