വനം വകുപ്പ് ജീവനക്കാർ ആനക്കുട്ടിയെ രക്ഷപ്പെടുത്തി വനത്തിലേക്ക് അയച്ചു.പുലർച്ചെ 4.45 ഓടെ ആൽഫ ടീമിന്റെ പട്രോളിങ്ങിനിടെ ആണ് മംഗള പാളയം ഈസ്റ്റ് സർക്യൂട്ട് കരടിമട ഡിവിഷനിലെ മധുകരൈ വനചരഗം അരോമ ചേമ്പറിലേക്കുള്ള വഴിയിലെ കുമാർ എസ്റ്റേറ്റിലെ കൃഷിക്കുളത്തിൽ ഒരു ആൺ ആനയെ (ഏകദേശം 4 വയസ്സ്) കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ ഫോറസ്റ്റ് ഓഫീസറെ വിവരമറിയിക്കുകയും തുടർന്ന് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് വെള്ളം നിറച്ച കുഴി നിരപ്പാക്കുകയും, ആനയെ കുളത്തിൽ നിന്ന് പുറത്തെടുത്ത് സുരക്ഷിതമായി വനത്തിലേക്ക് അയക്കുകയും ചെയ്തു.വനത്തിൽ നിന്ന് ഏകദേശം 700 മീറ്റർ അകലെയാണ് ഈ സ്ഥലം.