കോഴിക്കോട്:പ്രായപൂര്‍ത്തി ആകുന്നതിന് മുമ്പ് ബൈക്കുമായി നിരത്തിലിറങ്ങിയ കുട്ടിക്ക് 25 വയസ് വരെ ലൈസന്‍സ് നല്‍കരുതെന്ന് കോടതിവിധി. കുട്ടി ഓടിച്ച ബൈക്കിന്റെ രജിസ്ട്രേഷന് ഒരു വര്‍ഷത്തേക്ക് റദ്ദ് ചെയ്യണമെന്നും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചു. 2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പന്നിയങ്കരയില്‍ പോലീസ് വാഹന പരിശോധനയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്കൂട്ടറുമായി പോകുന്നത് പോലീസ് പിടികൂടിയിരുന്നു. 2021 നവംബറില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ഉത്തരവ് ആര്‍ടിഒയ്ക്ക് ലഭിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ ഒരു വര്‍ഷത്തേക്കാണ് സ്കൂട്ടറിന്റെ രജിസ്ട്രേഷന് റദ്ദ് ചെയ്യുകയെന്ന് കോഴിക്കോട് ആര്‍ടിഒ പറഞ്ഞു.