മ്യൂസിയം പോലീസ് എടുത്ത പോക്സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പട്ട് മുൻ ഡിജിപി ആർ ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെന്നും പോക്സോ കേസ് നിലനില്‍ക്കില്ലെന്നുമാണ് വാദം. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ ബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടികളുടെ പേര് വെളിപ്പെടുത്തി എന്ന പരാതിയിലാണ് കോടതി നിർദ്ദേശ പ്രകാരം കേസ് എടുത്തത്. എന്നാല്‍ കോടതിയ്ക്ക് പോക്സോ കേസ് എടുക്കാൻ നിർദ്ദേശം നല്‍കാനാകില്ലെന്നും ഹർജിയില്‍ ആർ ശ്രീലേഖ വ്യക്തമാക്കുന്നു. ഹർജിയില്‍ ഹൈക്കോടതി സർക്കാറിന്‍റെ വിശദീകരണം തേടി. കേസില്‍ വിധി വരുന്നത് വരെ തുടർ നടപടികള്‍ തടയണമെന്ന ശ്രീലേഖയുടെ ആവശ്യം കോടതി പരിഗണിച്ചില്ല.














































































