കടുവക്കളം കവലയിൽ പ്രവർത്തിക്കുന്ന മരിയ ഹോട്ടൽ ബോസ് ടീ ഷോപ്പ് എന്നീ വ്യാപാരസ്ഥാപനങ്ങളിൽ ഇന്ന് പുലർച്ചെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം
പുലർച്ചെ ആറു മണിയോടുകൂടി ചായ ചോദിച്ചെത്തിയ മൂന്ന് യുവാക്കളാണ് അക്രമം നടത്തിയത് കടകൾ തുറന്നു വരുന്നതിനാൽ ചായയില്ല എന്ന് പറഞ്ഞതിനാൽ മരിയ ഹോട്ടലിലെ അന്യസംസ്ഥാന തൊഴിലാളിയെ മർദ്ദിക്കുകയും തുടർന്ന് തൊട്ടടുത്തുള്ള ബോസ് ടീ ഷോപ്പിലേക്ക് മൂവർ സംഘം എത്തി. കുറച്ചു ദിവസങ്ങളായി ടീ ഷോപ്പ് താൽക്കാലികമായിനിർത്തിവച്ചിരിക്കുകയാണെന്ന് അറിയിച്ചു.അവർ പ്രകോപിതരാകുക യും തുടർന്ന് മധു കുമാറിനെ മർദ്ദിക്കുകയും അദ്ദേഹത്തിന്റെ വൈകല്യമുള്ള സഹോദരിയെ ആക്രമിക്കുകയും അവരുടെ വീടിനുള്ളിലേക്ക് കടന്നു ബഹളമുണ്ടാക്കുകയും സാധനങ്ങൾക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. മധുവും സഹോദരിയും മാത്രമാണ് വീട്ടിൽ ഉള്ളത്
വ്യാപാരി വ്യവസായി ഏകോപന സമിതി മൂലവട്ടം യൂണിറ്റ് പ്രതിഷേധ യോഗം നടത്തി യൂണിറ്റ് പ്രസിഡണ്ട് ജിമ്മി മാത്യു അധ്യക്ഷനായ യോഗത്തിൽ ശ്രീരാധാകൃഷ്ണൻ ശ്രീ ഷിബു മൂലേടം ശ്രീ ഹരിദാസ്
ശ്രീ രാജേഷ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു
പൂവൻതുരുത്ത് കടുവാക്കുളം മേഖലകളിൽ മയക്കുമരുന്നിന്റെയും ലഹരിവസ്തുക്കളുടെയും അനിയന്ത്രിതമായ ഉപയോഗവും വ്യാപാരവും നടക്കുന്നതും വ്യാപാരികളുടെ സ്ഥാപനങ്ങൾ ആക്രമിക്കുന്നതും തുടർച്ചയായി നടക്കുന്നതിനാൽ ഇതിനെതിരെ നടപടികൾ സ്വീകരിക്കണമെന്നും പോലീസ് അധികാരികളുടെ പട്രോളിംഗ് ശക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അന്യസംസ്ഥാന തൊഴിലാളികൾ ഏറ്റവും കൂടുതൽ തിങ്ങി പാർക്കുന്ന സ്ഥലം കൂടിയാണി പ്രദേശം വ്യാപകമായി ലഹരി ഉപയോഗങ്ങൾ നടക്കുന്നതായും അറിയുന്നു എക്സൈസ് സംഘം പ്രത്യേക പരിശോധന നടത്തണമെന്നും
അക്രമികളെ എത്രയും വേഗം പിടികൂടാൻ അധികാരികളുടെ ഇടപെടൽ ഉടൻ ഉണ്ടാകണമെന്നും.
ഇല്ലായെങ്കിൽ തുടർ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്നും
യോഗം അഭിപ്രായപ്പെട്ടു