പാറമ്പുഴ:ലോക സമുദ്ര തീരശുചീകരണ യഞ്ജത്തിനോടനുബന്ധിച്ച് പ്രകൃതിരക്ഷ സുപോഷണവേദി കേരളത്തിലെ സമുദ്രതീരങ്ങളിൽ നടത്തുന്ന ശുചീകരണ പ്രവൃത്തികളുടെ ഭാഗമായി പാറമ്പുഴ മൈലപ്പള്ളി കടവിൽ മീനച്ചിൽ നദീതീരം ശുചീകരിച്ചു.കോട്ടയം ജില്ലക്ക് സമുദ്ര തീരമില്ലാത്തതിനാലാണ് നദീതീരം തിരഞ്ഞെടുത്തത്.ഗ്രീൻ ഫ്രെട്ടേണിറ്റി വൈസ് പ്രസിഡന്റ് അഡ്വ:സന്തോഷ് കണ്ടംചിറ പരിപാടി ഉദ്ഘാടനം ചെയ്തു.റിട്ടയേഡ് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീ എം.ബി ജയൻ അധ്യക്ഷത വഹിച്ചു.പര്യാവരൺ സംരക്ഷണ ഗതിവിധി ദക്ഷിണ കേരള വിദ്യാഭ്യാസ പ്രമുഖ് ഡോ:രാജേഷ് കടമാൻചിറ സമുദ്ര സംരക്ഷണ പ്രതിജ്ഞ ചൊല്ലി.

പര്യാവരൺ സംരക്ഷൺ ഗതിവിധി ജില്ലാ സംയോജക് എസ്. സാജൻ സ്വാഗതവും സേവാഭാരതി ജില്ലാ സെക്രട്ടറി ഹരിനാരായണൺ കൃതജ്ഞതയും പറഞ്ഞു.തുടർന്നുനടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി സംരക്ഷകരായ പി.ജി ഗോപാലകൃഷ്ണൻ,എം.യു.ഗോകുൽ,ശരൺ,പ്രസന്നകുമാർ എന്നിവർ നേതൃത്വംനൽകി.വിവിധ പരിസ്ഥിതി സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും കുട്ടികളും പ്രവർത്തനത്തിൽ പങ്കാളികളായി.
