കോട്ടയം: വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുപരിപാലിച്ച അതിഥി തൊഴിലാളി പിടിയിൽ.നട്ടു വളർത്തിയ ചെടിയും 10 ഗ്രാം ഉണക്ക കഞ്ചാവുമായി ആസാം നാഗൗൺ ചെട്ടിയാൻ ഗ്രാമത്തിൽ മന്നാസ് അലി(37) എക്സൈസിൻ്റെ പിടിയിലായി.കുമ്മനം കളപ്പുരക്കടവ് ജങ്ഷനു സമീപം വാടകയ്ക്കു താമസിച്ചിരുന്ന വീടിനോടു ചേർന്നാണ് കഞ്ചാവ് ചെടി നട്ടിരുന്നത്. സർക്കിൾ ഇൻസ്പെക്ടർ ഇ.പി. സിബി, പ്രിവൻ്റീവ് ഓഫീസർമാരായ എ. കൃഷ്ണകുമാർ, എ.പി. ബാലചന്ദ്രൻ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് കെ.എൻ. അജിത്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എസ്. സുമോദ്, ടി.എം. ശ്രീകാന്ത്, കെ.എച്ച്. ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
