കോട്ടയം: വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും
വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന വായന പക്ഷാചരണം ജൂൺ 19ന് തുടങ്ങും. പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച (ജൂൺ 19) രാവിലെ 9.30ന് മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് സഹകരണം-ദേവസ്വം- തുറമുഖം വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ആധ്യക്ഷ്യം വഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. വായനദിന സന്ദേശം നൽകും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ജില്ലാ പഞ്ചായത്തംഗം പ്രൊഫ. ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി, ഗ്രാമപഞ്ചായത്തംഗം ഷാജി ജോസഫ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഉപ ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ. ജോർജ്, പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ ജനറൽ സെക്രട്ടറി പി.ജി.എം. നായർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ. വി.വി. മാത്യു, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അഭിലാഷ് ദിവാകർ, അക്ഷരമ്യൂസിയം സ്പെഷ്യൽ ഓഫീസർ എസ്. സന്തോഷ് കുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ. ചന്ദ്രബാബു, സെന്റ് ജോസഫ്സ് പ്രൊവിൻസ് കോർപറേറ്റ് മാനേജർ ഫാ. ജെയിംസ് മുല്ലശ്ശേരി, മാന്നാനം സെന്റ് ജോസഫ്സ് ആശ്രമം മാനേജർ ഫാ. കുര്യൻ ചാലങ്ങാടി, മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ടെസി ലൂക്കോസ്, ഹെഡ് മാസ്റ്റർ ബെന്നി സ്‌കറിയ, പി.ടി.എ. പ്രസിഡന്റ് അഡ്വ. സി. ആർ. സിന്ധുമോൾ, എന്നിവർ പ്രസംഗിക്കും.













































































