*ദുരന്തമുണ്ടായത് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലേക്കുള്ള ഗേറ്റ് തുറന്നതിന് പിന്നാലെ വിദ്യാര്‍ഥികള്‍ ഒന്നാകെ ഓടിക്കയറിയപ്പോള്‍.*
ക്യാമ്പസിലെ
ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗാനസന്ധ്യയായിരുന്നു നടന്നുവന്നിരുന്നത്.
ഓഡിറ്റോറിയത്തിനകത്ത് നിറയെ വിദ്യാര്‍ഥികളുണ്ടായിരുന്നു.
എൻജിനീയറിങ് വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിനകത്ത് ആദ്യം കയറി.
പരിപാടിക്കായി മറ്റ് ഡിപ്പാര്‍ട്മെന്റുകളിലെ വിദ്യാര്‍ഥികള്‍ക്ക് കയറാൻ ഗേറ്റിനടുക്ക് വൻ തിരക്ക് അനുഭവപ്പെട്ടു.
പുറത്ത് മഴ പെയ്തതും കൂടുതല്‍ കുട്ടികള്‍ ഓഡിറ്റോറിയത്തിലേക്ക് വരാൻ കാരണമായി.
ഗേറ്റ് തുറന്നതോടെ വിദ്യാര്‍ഥികള്‍ കൂട്ടമായി തിക്കിത്തിരക്കി ഉള്ളിലേക്ക് കടന്ന്.
ഗേറ്റ് കടക്കുന്നയുടൻ താഴേക്ക് സ്റ്റെപ്പുകളാണ്.
ഈ സ്റ്റെപ്പിലാണ് ആദ്യം കുട്ടികള്‍ വീണത്.
പിന്നാലെയെത്തിയവര്‍ ഇവര്‍ക്ക് മേലെ വീണു.
പിറകില്‍ നിന്ന് വീണ്ടും വീണ്ടും തിരക്കുണ്ടായതോടെ വീണവര്‍ അടിയില്‍ കുടുങ്ങുകയായിരുന്നു.
കുസാറ്റിലെ സ്കൂള്‍ ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തിലാണ് വര്‍ഷം തോറുമുള്ള ടെക് ഫെസ്റ്റായ ധിഷ്ണ നടക്കുന്നത്.
നവംബര്‍ 24, 25, 26 തിയതികളിലാണ് പരിപാടി നിശ്ചയിച്ചത്.
സംഭവത്തിൽ നാല് പേര് മരിക്കുകയും 64 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റവര്‍ കൊച്ചിയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചേര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്കി.
കളമശേരി കുസാറ്റ് സര്‍വകലാശാല കാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തില്‍ മരിച്ച നാല് വിദ്യാര്‍ത്ഥികളെയും തിരിച്ചറിഞ്ഞു. കുസാറ്റ് സിവില്‍ എന്‍ജിനിയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി അതുല്‍തമ്പി, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആന്‍ റുഫ്ത, ഇലക്ട്രോണിക്സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി സാറ തോമസ്, പാലക്കാട് സ്വദേശി ആൽബിൻ ജോസഫ് എന്നിവരാണ് മരിച്ചത്.
കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചു പാറയില്‍ തമ്പിയുടെ മകനാണ് അതുല്‍ തമ്പി (24). ആന്‍ റുഫ്ത പറവൂര്‍ സ്വദേശിനിയും സാറ തോമസ് കോഴിക്കോട് താമരശേരി സ്വദേശിനിയുമാണ്. താമരശേരി കോരങ്ങാട് താമസിക്കുന്ന വയലപ്പള്ളിൽ തോമസ്, കൊച്ചുറാണി ദമ്പതികളുടെ മകളാണ് സാറാ തോമസ്. ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് ചവിട്ടുനാടക കലാകാരനായ റോയ് ജോര്‍ജുകുട്ടി- സിന്ധു നമ്പതികളുടെ മകളാണ് ആന്‍ റുഫ്ത റോയ് (20). ആൽബിൻ ജോസഫ് വിദ്യാര്‍ഥിയല്ല എന്നാണ് പുറത്തുവരുന്ന സൂചന.