ആളുകള്‍ വെറുക്കുന്ന മുന്നണിയാക്കി എല്‍ഡിഎഫിനെ മാറ്റാനുളള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
വലിയ പ്രചാരണങ്ങള്‍ കോണ്‍ഗ്രസ് ഇതിന് വേണ്ടി നടത്തിയെങ്കിലും ജനം മുഖവിലക്കെടുത്തില്ലെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ സംസ്ഥാനത്തെ ബിജെപിയുമായി കോണ്‍ഗ്രസ് നല്ല ബന്ധം ഉണ്ടാക്കി. അങ്ങനെയാണ് ബിജെപി ഇവിടെ വട്ടമിട്ടു പറക്കുന്നത്. ഇതുപക്ഷത്തെ തകര്‍ക്കാന്‍ ബിജെപി കോണ്‍ഗ്രസിനെ സഹായിച്ചു. ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ് ആ സഹായമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
എല്‍ഡിഎഫിന്റെ സ്വാധീനമാണ് ബിജെപി കേരളത്തില്‍ വളരാതിരിക്കാനുള്ള കാരണം. ആ സ്വാധീനം തകര്‍ക്കാന്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും അവരുടെ വഴികള്‍ തേടുകയാണ്. വാരാനും കോരാനും കഴിയുന്നവരാണ് കോണ്‍ഗ്രസ് എന്ന് ബിജെപിക്ക് അറിയാമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ബിജെപി സര്‍ക്കാര്‍ ഇനിയും അധികാരത്തിലെത്തിയാല്‍ അത് രാജ്യത്തിന്ആപത്താണ്.
തുടര്‍ഭരണത്തിന് അവസരം ഉണ്ടായികൂട. നില ഭദ്രമല്ലെന്ന് ബിജെപിക്ക് മനസ്സിലായതിന്റെ വെപ്രാളവും നിലവിട്ട കളിയും തുടങ്ങി കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ റെയ്ഡ് അതിന്റെ ഉദാഹരണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.