പൊത്തൻപുറം:സോഷ്യൽ ഫോറസ്ട്രി പൊൻകുന്നം റേഞ്ചും, പാമ്പാടി ബി.എം.എം. തപോവൻ ഫോറസ്ട്രി ക്ലബ്ബും സംയുക്തമായി നിശാശലഭ വാരവും, കണ്ടൽ ദിനവും ആചരിച്ചു.ബി.എം.എം. സീനിയർ സെക്കൻഡറി സ്കൂളിൽ വച്ചുനടന്ന പരിപാടി സ്കൂൾ പ്രിൻസിപ്പൽ റെജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു.ഫോറസ്ട്രി ക്ലബ്ബ് കോർഡിനേറ്റർ ഡോ. രാജേഷ് കടമാൻചിറ നിശാശലഭങ്ങളെക്കുറിച്ചും, സോഷ്യൽ ഫോറസ്ട്രി കോട്ടയം ഡിവിഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിതേന്ദ്രനാഥ് യു.എം. കണ്ടൽകാടുകളെ കുറിച്ചും ക്ളാസുകൾ നയിച്ചു. സോഷ്യൽ ഫോറസ്ട്രി പൊൻകുന്നം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അരുൺ. ജി.നായർ,വൈസ് പ്രിൻസിപ്പൽ ലതാ മാത്യു എന്നിവർ ആശംസയും ഫോറസ്ട്രി ക്ലബ്ബ് അംഗം അഡ്ന അന്ന സിബി നന്ദിയും പറഞ്ഞു.
പരിപാടിക്ക് ഫോറസ്ട്രി ക്ലബ്ബ് കോർഡിനേറ്റർമാരായ സജില എസ്സ്, ലിൻസ് പി.ജെ. എന്നിവർ നേതൃത്വം നൽകി.