പാമ്പാടി: പൊത്തൻപുറം ബി.എം.എം. സീനിയർ സെക്കണ്ടറി സ്കൂളിൽ ലോക പാമ്പ്ദിനാചരണത്തിന്റെ ഭാഗമായി ബി.എം.എം. തപോവൻ ഫോറസ്ട്രി ക്ലബ്ബും,സോഷ്യൽ ഫോറസ്ട്രി പൊൻകുന്നം റേഞ്ചും സംയുക്തമായി സ്നേക്ക് അവയർനെസ് പ്രോഗ്രാം സംഘടിപ്പിച്ചു.

സ്കൂൾ വൈസ് പ്രിൻസിപ്പൽ ലതാ മാത്യു ഉദ്ഘാടനം ചെയ്ത പരിപാടിയിൽ, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശോശാമ്മ ജോൺ അദ്‌ധ്യക്ഷത വഹിച്ചു.സോഷ്യൽ ഫോറസ്ട്രി കോട്ടയം ഡിവിഷൻ സ്നേക്ക് റെസ്ക്യൂ ടീം അംഗം ഡോ.രാജേഷ്കടമാൻചിറ ക്ലാസ് നയിച്ചു.
സോഷ്യൽ ഫോറസ്ട്രി പൊൻകുന്നം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അരുൺ ജി നായർ ആശംസകളർപ്പിച്ചു.പരിപാടിക്ക് ഫോറസ്ട്രി ക്ലബ്ബ് കോർഡിനേറ്റർമാരായ സജില എസ്, ലിൻസ് പി.ജെ എന്നിവർ നേതൃത്വം നൽകി.