രാജ്യത്ത് പാചക വാതക വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 50 രൂപ കൂട്ടി. പുതിയ വില 1,110 രൂപയിലേക്കെത്തി. 351 രൂപയുടെ വർധനവാണ് വാണിജ്യ സിലിണ്ടറിനുണ്ടായത്. വാണിജ്യ സിലിണ്ടറിന് നിലവിലെ വില 1,773 രൂപയിൽ നിന്ന് 2,124 രൂപയായി. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 350.50 രൂപാ വർധിപ്പിച്ചതോടെ ആകെ വില 2119.50 രൂപയാകും.
