താൻ ഡി മണിയല്ല, എം എസ് മണിയാണെന്ന് പോലീസ് സംഘത്തോട് വ്യവസായി.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വ്യവസായിയുടെ മൊഴിയിലുണ്ടായിരുന്ന ഡി.മണിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു.
സ്ഥാപനങ്ങളിലും വീട്ടിലും എസ്ഐടി പരിശോധന നടത്തി. തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശിയായ ഡി.മണിയുടെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് പരിശോധന ആരംഭിച്ചത്.
എന്നാൽ താൻ ഡി മണി അല്ലന്നും എം എസ് മണിയാണെന്നും വ്യവസായി പറഞ്ഞു.
തനിക്ക് കേരളവുമായി ബന്ധമില്ല. മറ്റ് വിവരങ്ങൾ അറിയില്ലന്നും വ്യവസായി അന്വേക്ഷണ സംഘത്തോട് പറഞ്ഞു.















































































