തിരുവനന്തപുരം: തീവണ്ടികളിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നിർത്തി റെയിൽവേ. റിസർവ് ചെയ്ത് യാത്ര ചെയ്യുന്നവരുടെ സീറ്റുകൾ സ്ലീപ്പർ ടിക്കറ്റ് എടുത്തവർ കൈയ്യേറുന്നു എന്ന പരാതിയെ തുടർന്നാണ് മാറ്റം. തിരുവനന്തപുരം ഡിവിഷനിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തീവണ്ടികളിൽ ആണ് ഇപ്പോൾ സ്ലീപ്പർ ടിക്കറ്റ് നിർത്തിയത്. അതേസമയം 20 പകൽ ട്രെയിനുകളിലെ ഡി-റിസർവ്ഡ് സംവരണ കോച്ചുകളിൽ സ്ലീപ്പർ ടിക്കറ്റെടുത്ത് കയറാൻ ആകും.
