ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീയണയ്ക്കാൻ രാപ്പകലില്ലാതെ സേവനം ചെയ്ത രക്ഷാപ്രവർത്തകരെ ഇന്ന് ആദരിക്കും. അഗ്നിരക്ഷാ സേനയെയും സിവിൽ ഡിഫൻസ് ടീമിനെയുമാണ് ആദരിക്കുക. ഇന്ന് വൈകിട്ട് ആറ് മണിക്ക് കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയാകും. ഫയർഫോഴ്സിനോടു ചേർന്ന് പ്രവർത്തിച്ച ഹോംഗാർഡ്സ്, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ എന്നിവരെയും ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്സ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ബി.പി.സി.എൽ, സിയാൽ, പെട്രോനെറ്റ് എൽ.എൻ.ജി, ജെസിബി പ്രവർത്തിപ്പിച്ച തൊഴിലാളികൾ എന്നിവരെയും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു.
