ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ട്വിറ്റർ പ്ലാറ്റ്ഫോം ലഭിക്കുന്നില്ല എന്നാണ് റിപ്പോർട്ട്. ട്വിറ്റർ ഡൗൺ ആണെന്ന വിവരം ഡൗൺ ഡിടക്ടറും സ്ഥിരീകരിച്ചു കഴിഞ്ഞു. ചിലർക്ക് ലോഗിൻ ചെയ്യാനാണ് ബുദ്ധിമുട്ടെങ്കിൽ നേരത്തെ ലോഗിൻ ആയവർക്ക് നോട്ടിഫിക്കേഷൻ ലഭിക്കാനാണ് ബുദ്ധിമുട്ട്. പതിനായിരത്തിലേറെ അമേരിക്കൻ ഉപഭോക്താക്കൾക്കും, ഇന്ത്യയിലെ നിരവധി ഉപഭോക്താക്കൾക്കും ട്വിറ്റർ പണിമുടക്കിയിരിക്കുകയാണ്.
