കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എൽ.എയുമായ ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെ നിയമസഭാ സമ്മേളനത്തിന് ക്ഷണിക്കാനായി നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പുതുപ്പള്ളിയിലെത്തി. ഭാര്യ മറിയാമ്മ ഉമ്മനെയും മകൾ മറിയ ഉമ്മനെയും പുതുപ്പള്ളി പള്ളിയിലെത്തി കണ്ട ശേഷമാണ് സ്പീക്കർ നിയമസഭാ സമ്മേളനത്തിന് നേരിട്ട് ക്ഷണിച്ചത്. നിയമസഭയുടെ 53 വർഷത്തെ ചരിത്രത്തിലാദ്യമായിഉമ്മൻചാണ്ടിയില്ലാതെയാണ് നിയമസഭാ സമ്മേളനം നടക്കുന്നതെന്നുംപകരം വയ്ക്കാനില്ലാത്ത നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും സ്പീക്കർഅനുസ്മരിച്ചു.കുടുംബാംഗങ്ങളോടൊപ്പം അഞ്ച് മിനിട്ട് ചെലവഴിച്ച ശേഷമാണ് സ്പീക്കർ മടങ്ങിയത്.
