തിരുവനന്തപുരം ജില്ലാ കളക്ടർ ശ്രീമതി അനുകുമാരിയും തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസർ ശ്രീമതി ജീവ മരിയ ജോയും ചേർന്ന് ഉദ്ഘാടനം ചെയ്തു. 2025 ജൂലൈ 11, 15, 16, 17 തീയതികളിൽ കുടപ്പനക്കുന്നിൽ ജില്ലാ കളക്ടറേറ്റിലും തുടർന്ന് ജൂലൈ 21-23 തീയതികളിൽ വർക്കല പോസ്റ്റ് ഓഫീസിലും ജൂലൈ 29-31 തീയതികളിൽ കരുനാഗപ്പള്ളി പോസ്റ്റ് ഓഫീസിലും വാൻ വിന്യസിക്കും.
ഈ പ്രദേശങ്ങളിൽ താമസിക്കുന്ന അപേക്ഷകർക്ക് www.passportindia.gov.in എന്ന വെബ്‌സൈറ്റ് വഴി മൊബൈൽ പാസ്‌പോർട്ട് സേവാ വാനിനായി അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാനും ആവശ്യമായ രേഖകൾ സഹിതം അനുവദിച്ച അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകൾ അനുസരിച്ച് റിപ്പോർട്ട് ചെയ്യാനും കഴിയും. കൂടുതൽ വിവരങ്ങൾക്ക്, തിരുവനന്തപുരം ആർപിഒയെയെ 0471-2470225 എന്ന നമ്പറിലോ rpo.trivandrum@mea.gov.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.