സ്കൂളിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ.തൃശ്ശൂരിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.സ്കൂളിലെ പൂർവവിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് തോക്കുമായി എത്തി സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ക്ലാസ് റൂമിൽ എത്തി മുകളിലേക്ക് വെടി വച്ചത്.ലഹരിക്ക് അടിമ എന്ന് സംശയിക്കുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.