കോട്ടയം: രാമപുരത്തിനു സമീപം മാനത്തൂരിൽ, തമിഴ്നാട് വെല്ലൂരിൽ നിന്നുള്ള തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 14 പേർക്ക് പരുക്ക്.ഇതിൽ 5 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. റോഡിന് സമീപത്തെ തിട്ടയിൽ ഇടിച്ച് ബസ് ചെരിഞ്ഞു. ജനൽ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം. രാത്രി ഒരു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.















































































