ബ്രസീൽസ്വദേശികളായ ലൂക്കാസ്, ഭാര്യ ബ്രൂണ എന്നിവരെയാണ് ഡി ആർ ഐ പിടികൂടിയത്.
സ്‌കാനിങ്ങിൽ ഇവർ മയക്കുമരുന്ന് ക്യാപ്‌സ്യൂൾ രൂപത്തിലാക്കി
വിഴുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും
കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേയ്ക്ക് മാറ്റി.
രഹസ്യ വിവരം ലഭിച്ചതിനെ
തുടർന്നാണ് ഡി ആർ ഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തിയത്. ബ്രസീൽ
സ്വദേശികളെയും അവരുടെ ബാഗേജും വിശദമായി പരിശോധിച്ചെങ്കിലും ഒന്നും
കണ്ടെത്തിയില്ല. തുടർന്ന് ഇരുവരെയും സ്‌കാനിങ്ങിന് വിധേയമാക്കി.
മയക്കുമരുന്ന് വിഴുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്
ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
ഇതുവരെ
70 ഓളം ഗുളികൾ പുറത്തെടുത്തു. കൊക്കെയ്‌നാണ് ക്യാപ്‌സ്യൂൾ രൂപത്തിലാക്കി
വിഴുങ്ങിയതെന്നാണ് സംശയിക്കുന്നത്.
ദമ്പതിമാരിൽ നിന്ന് തിരുവനന്തപുരത്ത്
ഹോട്ടൽ മുറി ബുക്ക് ചെയ്തതിന്റെ വിവരങ്ങൾ ഡി ആർ ഐയ്ക്ക് ലഭിച്ചിട്ടുണ്ട്.
കൊച്ചിയിൽ വിമാനമിറങ്ങി തിരുവനന്തപുരത്ത് എത്തി മയക്കുമരുന്ന് കൈമാറാനാണ്
ഇവർ പദ്ധതിയിട്ടിരുന്നതെന്നാണ് കരുതുന്നത്.
ഇവരുടെ ഫോൺകോൾ വിവരങ്ങളടക്കം
ഡി ആർ ഐ സംഘം പരിശോധിച്ചു വരികയാണ്.