ആലപ്പുഴ: മന്ത്രി ജി. സുധാകരനെതിരെ പരാതി. രാഹുല്‍
ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നു ചൂണ്ടിക്കാട്ടി
ആലപ്പുഴ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പരാതി
നല്‍കിയിരിക്കുന്നത്.
എഴുന്നേറ്റ് നടക്കാന്‍
വയ്യാത്ത പുലിയാണ് രാഹുല്‍ ഗാന്ധിയെന്നായിരുന്നു
സുധാകരന്റെ പ്രസ്താവന. പുലി വരുന്നേ പുലി എന്നാണ് യുഡിഎഫ്
പറയുന്നത്. വടക്കേയിന്ത്യയില്‍ നിന്ന് ആര്‍എസ്എസിനെ
പേടിച്ചോടിയ പുലിയാണ് രാഹുല്‍ ഗാന്ധിയെന്നും സുധാകരന്
പരിഹസിച്ചിരുന്നു.