എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ഉടുമ്പന്‍ചോലയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ആയുര്‍വേദ മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാകുന്നതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്കാണ് മെഡിക്കല്‍ കോളേജിന്റെ ഭാഗമായ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഗ്രാമപഞ്ചായത്ത് കണ്ടെത്തി നല്കുന്ന കെട്ടിടത്തിലായിരിക്കും താല്‍ക്കാലികമായി ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കുക. തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോ. പി. വൈ അന്‍സാരിയെ സ്പെഷ്യല്‍ ഓഫീസറായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇദ്ദേഹത്തിന്റെസാന്നിധ്യത്തിലായിരുന്നു അവലോകന യോഗം ചേര്‍ന്നത്. ആദ്യഘട്ടമെന്ന
നിലയ്ക്ക്ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് രണ്ടാംഘട്ടമായിനിര്മ്മാണപ്രവര്ത്തനങ്ങള് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആരംഭിക്കാനുംഅവലോകനയോഗത്തിലതീരുമാനമായി. ജിവനക്കാരുടെ നിയമനം, തസ്തിക സൃഷ്ടിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തികരിക്കുമെന്നും എം എല്‍ എ അവലോകനയോഗത്തിലഅറിയിച്ചു.