തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ പേരിൽ നിയമനത്തട്ടിപ്പ് നടത്തിയ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കൽ ആണ് അറസ്റ്റിലായത്. ആരോഗ്യവകുപ്പ് ഡിഎച്ച്എസിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിയമനത്തട്ടിപ്പ് പുറത്തുവന്നത്.
ഏറ്റുമാനൂർ സ്വദേശിനി സൗമ്യയ്ക്ക് ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. രണ്ട് ദിവസം മുൻപ് ഡിഎച്ച്എസിന് അപ്പോയിൻമെന്റ് ഓർഡർ എന്ന തരത്തിൽ ഒരു കത്ത് ലഭിച്ചിരുന്നു. കോട്ടയം ജനറൽ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി സൗമ്യയ്ക്ക് ജോലി ലഭിച്ചിട്ടുണ്ടെന്നും, അടുത്ത ജനുവരി 14 ന് അവർക്ക് ജോലിയിൽ പ്രവേശിക്കാം എന്നുമായിരുന്നു കത്തിൽ ഉണ്ടായിരുന്നത്. എന്നാൽ വ്യാജലെറ്റർ പാഡും സീലും ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയിട്ടുള്ളത് എന്ന് തുടർന്ന് ഡിഎച്ച്എസ് കന്റോൺമെന്റ് പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് പോലീസ് സൗമ്യയുടെ വീട്ടിൽ എത്തി അന്വേഷണം നടത്തുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പ് വ്യക്തമായത്. 40,000 രൂപ നേതാവ് കൈപ്പറ്റിയെന്നും സൗമ്യ പോലീസിന് മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് അരവിന്ദ് വെട്ടിക്കൽ അറസ്റ്റിലായത്.കണ്ടെത്തുകയായിരുന്നു.












































































