കെഎസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിന് തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആൻ്റണി രാജു ഇന്ന് ചർച്ച നടത്തും. ശമ്പളം വൈകുന്നതിനും ഗഡുക്കളായി നൽകുന്നതിനുമെതിരെ യൂണിയനുകൾ തുടങ്ങിയ പ്രതിഷേധം തണുപ്പിക്കാൻ സിഐടിയുവുമായി വിളിച്ച ചർച്ച ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ശമ്പളം ഘട്ടം ഘട്ടമായി വിതരണം ചെയ്യുവാനുളള തീരുമാനത്തെ തൊഴിലാളി സംഘടനകൾ എതിർക്കുന്ന പശ്ചാത്തലത്തിലാണ് അംഗീകൃത ട്രേഡ് യൂണിയനുകളെ മന്ത്രി ചർച്ചക്ക് വിളിച്ചത്. കഴിഞ്ഞയാഴ്ച ചർച്ച നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.













































































