സംഭവത്തിൽ നൂറനാട് മുതുകാട്ടുകര എള്ളുംവിളയില്‍ സുഗതന് (48) പിടിയിലായി. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ പൊലീസ് സ്റ്റേഷനു സമീപം പാറ ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം.
സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഞായറാഴ്ച വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി എസ്ഐ ജീപ്പില്‍ വരികയായിരുന്നു. ഡ്രൈവര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ജീപ്പിന് പിന്നാലെ സ്കൂട്ടറില്‍ വന്ന പ്രതി,പാറ ജംഗ്ഷനില്‍ വെച്ച് ജീപ്പ് വേഗത കുറച്ച് നിർത്തിയ സമയം സ്കൂട്ടര്‍ മുന്നിൽ കൊണ്ട് നിർത്തി.
തുടർന്ന് മുന്നോട്ട് എടുത്ത ജീപ്പില്‍ നിന്നും ഇറങ്ങിയ എസ്ഐയെ വാള് ഉപയോഗിച്ച് കഴുത്തിന് വെട്ടാന്‍ ശ്രമിച്ചത് കൈകൊണ്ട് തടയുമ്ബോള്‍ വിരലുകളില്‍ അദ്ദേഹത്തിന് പരിക്കേറ്റു.. പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ അക്രമിയെ സാഹസികമായി പിടികൂടി. വിരലുകളില്‍ മുറിവേറ്റത് കാരണം ഏഴ് സ്റ്റിച്ച് ഇടേണ്ടി വന്നിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് അരുണ്‍ കുമാര്‍ നൂറനാട് സ്റ്റേഷനില്‍ ചാര്‍ജ് എടുത്തത്.
വീഡിയോ കാണാൻ.