തൃക്കാർത്തിക ദർശനം നാളെ പുലർച്ചെ 2.30ന് ആരംഭിക്കും.
രാവിലെ 6 വരെയും പിന്നീട് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പിൻ്റെ ചെറിയ ഇടവേളയ്ക്കു ശേഷം ഉച്ചയ്ക്ക് ഒന്നു വരെയുമാണു കാർത്തിക ദർശന സമയം.
രാവിലെ 8.30നു തൃക്കാർത്തിക ആറാട്ട് തിരിച്ചെഴുന്നള്ളിപ്പിനു പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം ഉണ്ടായിരിക്കും. നാളെ രാവിലെ 10നു മഹാപ്രസാദമൂട്ട്.
ക്ഷേത്രത്തിൻ്റെ കിഴക്കേനടയിലെ നടപ്പന്തലിൽ വൈകിട്ട് 5.30 നു തൃക്കാർത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ്.
ഈ സമയം ക്ഷേത്രവഴികളിലും കുമാരനല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളിലും ചെരാതുകൾ തെളിച്ച് ഭക്‌തർ കാർത്തിക വിളക്കൊരുക്കും.
രാത്രി 10നു മതിലകത്ത് എഴുന്നള്ളിപ്പോടെ ദേശവിളക്ക് സമാ പിക്കും. 5ന് ആണ് ആറാട്ട്.













































































