ചലച്ചിത്ര നയ രൂപീകരണ ഇന്നും നാളെയുമായ് നടക്കുന്ന ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങൾ സിനിമാ നയ രൂപീകരണത്തെ നിർണ്ണായകമായ് സ്വാധീനിയ്ക്കും , ഇതിനായ് ചലച്ചിത്ര - തൊഴിൽ - നിയമ രംഗത്തെ വിദഗ്ധർ പങ്കെടുക്കും .

വനിതാ ചലച്ചിത്ര പ്രവർത്തകർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൻ്റെഅടിസ്ഥാനത്തിലാണ് പ്രശ്‌നങ്ങൾ വിലയിരുത്താൻ ഒരു പഠന കമ്മിറ്റിയെ നിശ്ചയിച്ചത്. ഈ കമ്മിറ്റിയുടെ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു മലയാള സിനിമാമേഖലയിൽ സമഗ്രമായ നയ രൂപീകരണത്തിന് നിർദ്ദേശം നൽകിയത് കോൺക്ലേവിൽ നിന്നുയരുന്ന അഭിപ്രായങ്ങൾക്ക് പുറമെ ഓഡീഷനിൽ സിനിമയിൽ ഭാഗമല്ലാത്ത രണ്ടു പേരെ കൂടി ഉൾപ്പെടുത്തുക, കമ്മീഷൻ ഏജൻ്റുമാരെ നിരോധിക്കുക, സിനിമ സംഘടനകൾക്ക് ഏകീകൃത പെരുമാറ്റ ചട്ടം കൊണ്ടു വരിക തുടങ്ങിയ നിർദേശങ്ങളും സാംസ്കാരിക വകുപ്പ് രൂപം നൽകിയ കരട് സിനിമ നയത്തിലുണ്ടെന്നാണ് വിവരം. എല്ലാ അഭിപ്രായങ്ങളും അന്തിമമായ തീരുമാനത്തിൽ ഉൾപ്പെടുമെന്ന് പറയാനാവില്ല. എന്നാൽ സ്വീകരിക്കാൻ കഴിയുന്നവയെ സ്വീകരിച്ച് ഒഴിവാക്കപ്പെടേണ്ടവയെ ഒഴിവാക്കിയുംചെയ്യും എന്ന സംസ്കാരിക മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.