കന്യാസ്ത്രീയെ ശല്യം ചെയ്ത സ്വകാര്യ ആശുപത്രിയിലെ മുൻ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം സ്വദേശി ജോസഫ് കെ. തോമസിനെയാണ് (45) ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ആശുപത്രിയിലെ എച്ച്ആർ മാനേജരായിരുന്നപ്പോൾ ഇയാൾ ഫോണിലൂടെ അശ്ലീല സന്ദേശം അയച്ചെന്നാണു പരാതി.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.














































































