വിരുദ്ധ പരാമര്‍ശത്തില്‍ മാനനഷ്ടക്കേസില്‍ തടവിനു ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി
രാഹുല്‍ ഗാന്ധിക്ക് ഇടക്കാല സംരക്ഷണം നല്കാന് ജസ്റ്റിസ് ഹേമന്ത് പ്രച്ഛക്കിന്റെ ബെഞ്ച് വിസമ്മതിച്ചു. ശിക്ഷാവിധിക്ക് സ്റ്റേ അനുവദിക്കണമോയെന്ന കാര്യത്തില്‍ ഹൈക്കോടതി അവധിക്ക് ശേഷമുള്ളബെഞ്ച്തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു. സൂറത്ത് കോടതി രണ്ടുവര്‍ഷം ശിക്ഷ നല്കിയ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീലിലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി. ഇടക്കാല സ്റ്റേ അനുവദിക്കാന്‍ വിസമ്മതിച്ച കോടതി ജൂണില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക്ക് ആണ് കേസ് പരിഗണിച്ചത്.