തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇടതുപക്ഷമാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രുവെന്ന പ്രതീതിയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപിയെ പരാജയപ്പെടുത്താനാണോ രാഹുല്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതെന്നും മുഖ്യമന്ത്രി പരിഹാസരൂപേണ ചോദിച്ചു. കോണ്‍ഗ്രസ് ഇനിയും മുന്‍കാല അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.