അസോസിയേറ്റ് ഡയറക്ടർ സേതുരാജൻ(64) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തമ്പി കണ്ണംന്താനം, രാജീവ് അഞ്ചൽ എന്നിവരോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം പൂജപ്പുരയിൽ ആയിരുന്നു താമസം. അന്ത്യകർമ്മങ്ങൾ കൊല്ലത്തുള്ള അദ്ദേഹത്തിന്റെ ഭാര്യയുടെ വസതിയിലായിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. ആദ്യമായി സംവിധാനം ചെയ്ത ചിത്രം പൂർത്തിയായിരിക്കുമ്പോഴാണ് ഈ വിടവാങ്ങൽ.