ആലപ്പുഴ:ചേർത്തലഅന്ധകാരനഴിയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് കോട്ടയം സ്വദേശികൾ മരിച്ചു.
കടലിൽ കുളിക്കാനിറങ്ങിയ നാലംഗ സംഘത്തിലെ രണ്ട് പേരാണ് തിരയിൽപ്പെട്ടത്.
ചങ്ങനാശേരി സ്വദേശി ആകാശ് (25), എരമല്ലൂർ സ്വദേശി ആനന്ദ് (25) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. എരമല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് ഇവർ. രക്ഷപ്പെട്ട രണ്ടു പേരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരയിൽപെട്ടു യുവാക്കൾ കാണാതായതോടെ തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയത്.