തിരുവനന്തപുരം: നാലാം ശനിയാഴ്ച അവധിയാക്കണമെന്ന ഭരണപരിഷ്കാര കമ്മീഷൻ ശുപാർശ മുഖ്യമന്ത്രി തള്ളി. എൻ.ജി.യോ യൂണിയനും സെക്രട്ടറിയേറ്റ് അസോസിയേഷനും ശക്തമായി എതിർത്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ചീഫ് വെച്ച നിർദേശം പ്രവർത്തി ദിവസം 15 മിനിറ്റ് കൂട്ടി നാലാം ശനിയാഴ്ച്ച അവധിയാക്കാം എന്നായിരുന്നു.നിർദേശം മുന്നോട്ടു വെക്കുന്നതിന് മുന്നോടിയായി സർവീസ് സംഘടനകളുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തിയിരുന്നു. എന്നാൽ ഭരണ അനുകൂല സംഘടനകൾ തന്നെ എതിർപ്പ് രേഖപ്പെടുത്തുകയായിരുന്നു. എൻ.ജി.യോ യൂണിയനും സെക്രട്ടറിയേറ്റ് അസോസിയേഷനും ശക്തമായ എതിർപ്പാണ് രേഖപ്പെടുത്തിയത്. എതിർപ്പ് നിലനിൽക്കുന്നുവെന്ന റിപ്പോർട്ടോടു കൂടി തന്നെയാണ് ചീഫ് സെക്രട്ടറി ശുപാർശ മുഖ്യമന്ത്രിക്ക് മുന്നിലേക്ക് വെച്ചത്. ഇതോടുകൂടി മുഖ്യമന്ത്രി നിർദേശം തള്ളുകയായിരുന്നു.













































































