കോട്ടയം: ഭക്ഷ്യസുരക്ഷ ഓഫീസർ, ലീഗൽ മെട്രോളജി ഓഫീസ്, സിവിൽ സപ്ലൈസ്, റവന്യു വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് ചങ്ങനാശ്ശേരി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഹോട്ടലുകൾ, പലചരക്ക്, പച്ചക്കറി കടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. നിയമ ലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കു നോട്ടീസ് നൽക. 5000 രൂപ പിഴയും ഈടാക്കി. താലൂക്ക് സപ്ലൈ ഓഫീസർ ജി ശ്രീജിത്ത്, ഭക്ഷ്യ സുരക്ഷ ഓഫീസർ എസ് സ്‌നേഹ , ലീഗൽ മെട്രേളജി ഓഫീസർ എകെ സജീവ്, ഇൻസ്‌പെക്ടർ അസിസ്റ്റന്റ് ആന്റണി സേവ്യർ, ഡെപ്യൂട്ടി തഹസിൽദാർ പി ഗിരീഷ് എന്നിവർ നേതൃത്വം നൽകി.